മഞ്ചേശ്വരത്ത് വന്‍ മദ്യവേട്ട, 285 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. കേരളത്തിലേക്ക് കടത്തിയ കര്‍ണാടക, ഗോവ നിര്‍മ്മിത മദ്യശേഖരം എക്‌സൈസ് അധികൃതര്‍ പിടികൂടി. മഞ്ചേശ്വരം ചെക്‌പോസ്റ്റിനു സമീപം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 285 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷിറിബാഗിലു ബദിരടുക്ക സ്വദേശി ബി.വി സുരേഷി(41)നെ അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരേ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യം കടത്തിയ ബലെനോ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ട് മഞ്ചേശ്വരം ചെക്‌പോസ്റ്റിനുസമീപം നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ വാഹന പരിശോധന നടത്തി വരികയായിരുന്നു. അപ്പോഴാണ് കാറില്‍ മദ്യ കടത്ത് കണ്ടെത്തിയത്. 864 കുപ്പികളിലായി 155 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 720 കുപ്പികളിലായി 130 ലിറ്റര്‍ ഗോവന്‍ മദ്യമടക്കം 285 ലിറ്റര്‍ വിദേശമദ്യമാണ് കാറിലുണ്ടായിരുന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.റിനോഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ് പി നായര്‍, പി പി മുഹമ്മദ് ഇജ്ജാസ്, കെ ദിനൂപ്, എം എം അഖിലേഷ്, വി ബി സാബിത്ത് ലാല്‍ എന്നിവര്‍ പങ്കെടുത്തു.