കര്‍ക്കിടകവാവ്; തൃക്കണ്ണാട്ട് ബലിതര്‍പ്പണത്തിനെത്തിയത് ആയിരങ്ങൾ
പാലക്കുന്ന്: കര്‍ക്കിടക വാവ് ദിനത്തിൽ തൃക്കണ്ണാട്ട് ബലിതര്‍പ്പണം നടത്താന്‍ എത്തിയത് ആയിരങ്ങള്‍. കർണാടക അതിർത്തി ഗ്രാമങ്ങളായ പുത്തൂര്‍, സുള്ള്യ, ബാഗമണ്ഡലം എന്നിവിടങ്ങളിൽ നിന്നും ബലിതർപ്പണത്തിനെത്തിയവർ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ക്യൂവില്‍ ഇടം തേടിയാണ് ബലിതര്‍പ്പണം നടത്തിയത്. ക്ഷേത്ര നടയിലെത്തി തൃക്കണ്ണാടപ്പനെ തൊഴുതുവണങ്ങി ഭണ്ഡാര സമര്‍പ്പണം നടത്തിയ ശേഷം അരിയും പൂവും സ്വീകരിച്ചാണ് വിശ്വാസികള്‍ കടപ്പുറത്ത് എത്തിയത്. പ്രത്യേക ബലിതറകളില്‍ ബലി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി പിണ്ഡം കടലില്‍ ഒഴുക്കിയശേഷം ക്ഷേത്ര കുളത്തിലെത്തി കുളിച്ച് ക്ഷേത്ര നടയിലെത്തി ദേവനെ തൊഴുന്നതോടെയാണ് ബലി തര്‍പ്പണ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.ഒരേ സമയം 19 കര്മ്മികളെയാണ് ബലി തര്‍പ്പണം നടത്തുന്നതിന് നിയോഗിച്ചത്. ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസ്, കോസ്റ്റ് ഗാര്‍ഡ, ഫയര്‍ഫോഴ്സ് എന്നിവരെ നിയമിച്ചിരുന്നു. ആരോഗ്യ കാര്യങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ക്കായി സ്കൗട്ട് ആന്റ് ഗൈ ഡ്സ്, ചന്ദ്രഗിരി റോവേഴ്സ്, റേഞ്ചേര്‍സ് എന്നിവരെയും നിയോഗിച്ചിരുന്നു.