റിയാസ് മൗലവി കൊലക്കേസ്; പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു
കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച കാസർകോട് ചൂരിയിലെ റിയാസ് മൗലവി കൊലക്കേസില്‍ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കോഴിക്കോട് ബാറിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ടി ഷാജിത്തിനെയാണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്.കേസില്‍ നേരത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ ആയിരുന്ന എം അശോകന്റെ ജൂനിയര്‍ ആണ് ടി ഷാജിത്ത് കേസിന്റെ വിചാരണ സമയത്ത് ഇദ്ദേഹം ഹാജരായിരുന്നു. അശോകന്റെ മരണത്തെ തുടര്‍ന്നാണ് ജൂനിയർ ആയ ഷാജിത്തിനെ നിയമിച്ചത്.2017 20ന് രാത്രിയിലാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പ്രതികളായ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെ കൊലയ്ക്കു പിന്നാലെ തന്നെ അറസ്റ്റു ചെയ്തിരുന്നു. ജാമ്യം കിട്ടാത്തതിനാല്‍ പ്രതികളെല്ലാം ആറുവര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.നാടിനെ നടുക്കിയ കൊലക്കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. അന്തിമ വാദം തുടരുന്നതിനിടയിലായിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ആകസ്മിക മരണം.